Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് ദിലീപ് എതിരാളി, പുത്തന്‍‌പണം ആദ്യദിവസം 2.42 കോടി!

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (17:22 IST)
ദി ഗ്രേറ്റ്ഫാദറിന്‍റെ ആദ്യദിന റെക്കോര്‍ഡ് തകര്‍ക്കാന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍‌പണത്തിന് കഴിഞ്ഞില്ല. ആദ്യദിനം പുത്തന്‍‌പണത്തിന്‍റെ കളക്ഷന്‍ 2.42 കോടി രൂപയാണ്. ഗ്രേറ്റ്ഫാദറിന് 4.40 കോടി രൂപയോളമായിരുന്നു ആദ്യ ദിവസത്തെ കളക്ഷന്‍. 
 
എന്നാല്‍ പുത്തന്‍‌പണത്തെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. താരതമ്യേന ബജറ്റ് കുറഞ്ഞ ചിത്രം. ഇതേനിലയില്‍ പോയാല്‍ മൂന്നാം ദിവസം ചിത്രം ലാഭമാകും. ഗ്രേറ്റ്ഫാദര്‍ പോലെ ഒരു ബ്രഹ്മാണ്ഡഹിറ്റ് തിയേറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ ഇതുപോലെ മിന്നുന്ന പ്രകടനം നടത്താന്‍ പുത്തന്‍‌പണത്തിന് കഴിഞ്ഞത് ആ സിനിമയുടെ കരുത്ത് കാരണമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
 
അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബിലേക്ക് പ്രവേശിക്കുകയാണ്. വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ ചിത്രം 50 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി ചിത്രം മാറിക്കഴിഞ്ഞു.
 
അപ്രതീക്ഷിത മുന്നേറ്റവുമായി ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് എതിരാളിയാവുന്ന കാഴ്ചയ്ക്കും ബോക്സോഫീസ് സാക്‍ഷ്യം വഹിക്കുന്നു. ആദ്യദിനങ്ങളില്‍ സമ്മിശ്രപ്രതികരണം നേടിയ സിനിമ ഇപ്പോള്‍ ഫുള്‍ ഹൌസിലാണ് കൂടുതല്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍സ് പൂരം മുതല്‍മുടക്ക് തിരിച്ചുപിടിച്ച് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുകയാണ്. കുടുംബപ്രേക്ഷകര്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ ജോര്‍ജ്ജേട്ടന് ലോംഗ് റണ്ണും ഉറപ്പായി.

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments