മമ്മൂട്ടിക്ക് വിഷു ഡബിള്‍ ട്രീറ്റാകും, ഡേവിഡ് നൈനാനും നിത്യാനന്ദ ഷേണായിയും കൈകോര്‍ത്തുനീങ്ങും!

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (17:17 IST)
ഈ വിഷുക്കാലം മമ്മൂട്ടിക്കും മമ്മൂട്ടി ആരാധകര്‍ക്കും ആഘോഷത്തിന്‍റെ കാലമാണ്. ദി ഗ്രേറ്റ്ഫാദര്‍ കോടികള്‍ വാരിക്കൊണ്ട് മൂന്നാം വാരം ഒരു സംഭവമാക്കി മാറ്റുന്നു. അതുപോലെ രഞ്ജിത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ‘പുത്തന്‍‌പണം’ റിലീസ് ചെയ്യുന്നു.
 
പുത്തന്‍‌പണം പ്രേക്ഷകര്‍ കരുതിയതുപോലെ ഒരു സാധാരണ ചിത്രമല്ലെന്ന് ട്രെയിലര്‍ കണ്ടപ്പോഴാണ് എല്ലാവര്‍ക്കും ബോധ്യമായത്. അതൊരുഗ്രന്‍ മാസ് ചിത്രമാണ്. മാസ് ചിത്രങ്ങളുടെ തമ്പുരാനായ രഞ്ജിത് ഒരിടവേളയ്ക്ക് ശേഷം ഫുള്‍ ഫോമില്‍ സൃഷ്ടിച്ച സിനിമയാണ് പുത്തന്‍‌പണം.
 
നിത്യാനന്ദ ഷേണായി എന്ന തകര്‍പ്പന്‍ കഥാപാത്രമായി മമ്മൂട്ടി അടിത്തിമര്‍ക്കുകയാണ് ഈ സിനിമയില്‍. തനി കാസര്‍കോഡ് ഭാഷയിലാണ് സംസാരം. കഥാകൃത്ത് പി വി ഷാജികുമാറാണ് മമ്മൂട്ടിയുടെ കാസര്‍കോഡ് ഭാഷയിലുള്ള സംസാരത്തിന്‍റെ പിന്നിലുള്ള ശക്തി.
 
ഗ്രേറ്റ്ഫാദര്‍ തകര്‍ത്തോടുമ്പോള്‍ തന്നെ പുത്തന്‍‌പണത്തിന് ഗംഭീര റിലീസുണ്ടാകുമ്പോള്‍ ഡേവിഡ് നൈനാനൊപ്പം വമ്പന്‍ വിജയത്തിലേക്ക് നിത്യാനന്ദ ഷേണായി കൈകോര്‍ത്തുനീങ്ങുമെന്നുറപ്പ്. ഒരിടവേളയ്ക്ക് ശേഷം സിദ്ദിക്കും സായികുമാറും കിടിലന്‍ കഥാപാത്രങ്ങളെ ഒന്നിച്ചവതരിപ്പിക്കുന്നു എന്നതും പുത്തന്‍‌പണത്തിന്‍റെ പ്രത്യേകതയാണ്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments