മമ്മൂട്ടിയെ ആക്രമിക്കാന്‍ കാലകേയ രാജാവ്!

Webdunia
വെള്ളി, 23 ജൂണ്‍ 2017 (15:24 IST)
അതിവേഗം പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് മമ്മൂട്ടി. തെന്നിന്ത്യയിലെ യൂത്ത് സൂപ്പര്‍താരങ്ങള്‍ക്ക് പോലും ഈ വേഗത്തിനൊപ്പമെത്താന്‍ പറ്റുന്നില്ല. ക്വാളിറ്റി സിനിമകള്‍ ഇത്രവേഗം സൃഷ്ടിക്കുന്നതില്‍ മമ്മൂട്ടിയോട് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനാവുന്നത് വിജയ് സേതുപതിക്കും വിക്രം പ്രഭുവിനും മാത്രമാണ്.
 
മമ്മൂട്ടിയുടെ പുതിയ സിനിമ ബാംഗ്ലൂരില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. പൂര്‍ണമായും ജയില്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പേര് പരോള്‍ എന്നാണ്. മമ്മൂട്ടി ഒരു തടവുപുള്ളിയായി അഭിനയിക്കുന്നു.
 
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ പ്രധാനവില്ലന്‍ തെലുങ്ക് താരം പ്രഭാകറാണ്. പ്രഭാകറിനെ പരിചയമില്ലെന്നാണോ? എന്നുപറയാന്‍ വരട്ടെ. ബാഹുബലി ഒന്നാം ഭാഗത്തിലെ കാലകേയ രാജാവിനെ ഓര്‍മ്മയില്ലേ? കിലികി ഭാഷ സംസാരിച്ചുകൊണ്ട് ബാഹുബലിയെ ആക്രമിക്കുന്ന അതിക്രൂരനായ കാലകേയനെ ഗംഭീരമാക്കിയ പ്രഭാകര്‍ തന്നെയാണ് പരോളില്‍ മമ്മൂട്ടിയുടെ വില്ലനാകുന്നത്.
 
മിയ നായികയാകുന്ന സിനിമയുടെ തിരക്കഥ അജിത് പൂജപ്പുര. ജെ ആന്‍റ് ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
ന്യൂഡല്‍ഹി, നിറക്കൂട്ട്, മുന്നറിയിപ്പ് തുടങ്ങി മമ്മൂട്ടി തടവുകാരനായ സിനിമകളൊക്കെ അതിഗംഭീരമായി വന്നിട്ടുണ്ട്. ആ ഗണത്തിലേക്കാ‍ണ് പരോളും ഒരുങ്ങുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments