മമ്മൂട്ടി ഒരു പാട്ടുകേട്ടു, ഉടന്‍ തന്നെ സിനിമയ്ക്ക് പേരുമിട്ടു - പരോള്‍ !

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (15:09 IST)
സത്യന്‍ അന്തിക്കാടിന്‍റെ സിനിമകള്‍ക്കാണ് സാധാരണയായി പേരിടാന്‍ വൈകുന്നത്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ഏറെനാളായി പേരിനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പല പേരുകളും നോക്കി. ഒടുവില്‍ അവര്‍ ഒരു പേരുകണ്ടെത്തി - പുള്ളിക്കാരന്‍ സ്റ്റാറാ.
 
അതിനിടെ മമ്മൂട്ടി മറ്റൊരു സിനിമയിലേക്ക് കരാറായി. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രം. ബാംഗ്ലൂരില്‍ ജയില്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടി മനസിലാക്കി - ഈ സിനിമയ്ക്കും പേരിട്ടിട്ടില്ല!
 
അപ്പോഴാണ് നടനും ഗായകനുമായ അരിസ്റ്റോ സുരേഷ് പാടിയ ‘പരോള്‍ കാലം...’ എന്നുതുടങ്ങുന്ന കാലം മമ്മൂട്ടി കേള്‍ക്കുന്നത്. ഉടന്‍ തന്നെ മമ്മൂട്ടി ക്ലാപ്പ് ബോര്‍ഡ് വാങ്ങി അതില്‍ പരോള്‍ എന്നെഴുതി ക്ലാപ്പടിച്ചു!
 
ആ പേര് എല്ലാവര്‍ക്കും ഇഷ്ടമാകുകയും ചെയ്തു. മിയയാണ് ചിത്രത്തിലെ ഒരു നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് മിയ എത്തുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു മോഡലാണ് ചിത്രത്തിലെ മറ്റൊരു നായിക.
 
‘അങ്ങനെ തന്നെ നേതാവേ അഞ്ചട്ടെണ്ണം പിന്നാലേ’ എന്ന സിനിമ സംവിധാനം ചെയ്ത അജിത് പൂജപ്പുരയാണ് പരോളിന് തിരക്കഥയെഴുതുന്നത്. ഒരു ഫാമിലി ത്രില്ലര്‍ ആയിരിക്കും ഈ സിനിമ. 

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments