Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി അറിയിച്ച് തിയേറ്റര്‍ ഉടമകള്‍, 'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 17 മാര്‍ച്ച് 2021 (15:02 IST)
കോവിഡ് വ്യാപനത്തഞ തുടര്‍ന്ന് മാസങ്ങളോളം അടഞ്ഞുകിടന്ന തീയേറ്ററുകള്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പേ തുറന്നെങ്കിലും കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആയത് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസായതോടെയാണ്. വ്യവസായത്തെ തിരിച്ചുകൊണ്ടുവരുവാന്‍ മനസ്സു കാണിച്ച മെഗാ സ്റ്റാറിന് നന്ദി അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍. തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ കൊച്ചിയിലുള്ള വീട്ടിലെത്തിയാണ് തങ്ങളുടെ സ്‌നേഹവും കടപ്പാടും നേരില്‍ അറിയിച്ചത്. ചിത്രം ഒ.ടി.ടി റിലീസിന് നല്‍കാതെ തീയേറ്ററുകളില്‍ എത്തിച്ച നിര്‍മ്മാതാവ് ആന്റോ ജോസഫിനും അവര്‍ നന്ദി അറിയിച്ചു.
 
നേരത്തെ ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു.പക്ഷെ സിനിമ ലൈവ് ആയി വരുന്ന ഒരു ദിവസം ഉണ്ടാകുമെന്നും സിനിമ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ തൊഴിലാളികളുടെയും അവസ്ഥ നമ്മള്‍ മനസ്സിലാക്കണമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞതിനാലാണ് 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലെത്തിയതെന്നും ആന്റോ ജോസഫ് പറഞ്ഞിരുന്നു. അതേസമയം ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന 7 രാജ്യങ്ങള്‍ :യുഎസ് മൂന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം അറിയാമോ

അഞ്ചുലക്ഷത്തില്‍ ഒരാള്‍: കര്‍ണാടകയില്‍ നവജാതശിശുവിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ്!

ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍; നിങ്ങളുടെ ഉപകരണങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

അടുത്ത ലേഖനം
Show comments