മെര്‍സല്‍ മെഗാഹിറ്റ്; വിജയ് ചിത്രത്തിന് ആദ്യദിവസം കളക്ഷന്‍ 32 കോടി!

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (14:13 IST)
ലോകമെങ്ങും മെര്‍സല്‍ തരംഗം. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആദ്യ ദിനം വമ്പന്‍ കളക്ഷന്‍. വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തില്‍ നേടിയത് 32 കോടി രൂപയാണ്. ലോകമെങ്ങുമായി 3500 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
 
ഇന്ത്യന്‍, രമണ തുടങ്ങിയ മുന്‍‌കാല ബമ്പര്‍ ഹിറ്റുകളെ അനുസ്മരിപ്പിക്കുന്ന കഥാഘടനയുള്ള മെര്‍സല്‍ പക്ഷേ മേക്കിംഗില്‍ അവയെയെല്ലാം അതിശയിക്കുകയാണ്. 130 കോടി രൂപ മുതല്‍ മുടക്കിയ ചിത്രം ആദ്യവാരം തന്നെ മുടക്കുമുതല്‍ മറികടക്കും.
 
തമിഴ്നാട്ടില്‍ നിന്ന് മാത്രം മെര്‍സല്‍ ആദ്യദിനം സ്വന്തമാക്കിയത് 19 കോടി രൂപയാണ്. ബാഹുബലിയുടെ കഥാകാരനായ കെ വി വിജയേന്ദ്രപ്രസാദാണ് മെര്‍സലിന്‍റെയും തിരക്കഥ ഒരുക്കിയത്. 
 
എസ് ജെ സൂര്യ വില്ലനാകുന്ന മെര്‍സലില്‍ നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍, സമാന്ത എന്നിവരാണ് നായികമാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments