Webdunia - Bharat's app for daily news and videos

Install App

ലേലത്തില്‍ സുരേഷ്ഗോപിക്കൊപ്പം ആ സൂപ്പര്‍സ്റ്റാറിനെയും പരിഗണിച്ചു, പക്ഷേ... !

ചാക്കോച്ചിക്കും ഈപ്പച്ചനുമിടയില്‍ അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കില്‍ !

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (15:09 IST)
'ലേലം' എന്ന സിനിമ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സിനിമ. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപിയും ആനക്കാട്ടില്‍ ഈപ്പച്ചനായി എം ജി സോമനും തകര്‍ത്തഭിനയിച്ച സിനിമ.
 
ആ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളെ സംബന്ധിച്ച് ലേലം അവരുടെ മനസില്‍ ത്രസിപ്പിക്കുന്ന ഒരോര്‍മ്മയാണ്. അതേപ്പറ്റി കേള്‍ക്കുന്ന ഓരോ വിവരവും ആവേശത്തോടെയാണ് അവര്‍ ഇന്നും വീക്ഷിക്കാറ്. മുമ്പൊരു അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ ലേലത്തേക്കുറിച്ച് പറഞ്ഞൊരു കാര്യം ഇതാണ്:
 
"സിനിമയിലൊന്നും അഭിരമിക്കാത്ത ഹതഭാഗ്യനായ നടനായിരുന്നു രതീഷ്. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇട്ടിട്ടുപോകാന്‍ നോക്കിയപ്പോല്‍ മുറിക്കുള്ളില്‍ സത്യഗ്രഹം ചെയ്താണ് കമ്മീഷണറിലെ മോഹന്‍ തോമസിനെ അവതരിപ്പിക്കാമെന്ന് സമ്മതിപ്പിച്ചത്. ഏത് കാലത്തെയും ഹീറോ ആയിരുന്നു അദ്ദേഹം. ലേലത്തിലേക്ക് വിളിച്ചപ്പോള്‍ വരില്ല എന്ന് തീര്‍ത്തുപറഞ്ഞു. എവിടെയാണെന്നും പറഞ്ഞുതന്നില്ല. ഞാന്‍ പിണങ്ങിയിട്ടുണ്ട്. ആ കോമ്പിനേഷന്‍ വന്നാല്‍ ലേലം മറ്റൊരു തലത്തിലായേനേ" - രണ്‍ജി പണിക്കര്‍ പറയുന്നു. 
 
ആലോചിച്ചുനോക്കൂ, ലേലത്തില്‍ രതീഷ് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്തായിരുന്നേനെ ആ സിനിമയുടെ ശക്തി എന്ന്!

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

അടുത്ത ലേഖനം
Show comments