Webdunia - Bharat's app for daily news and videos

Install App

വിമര്‍ശിച്ചവര്‍ അറിയുക - ചങ്ക്സ് സൂപ്പര്‍ മെഗാഹിറ്റ് - കളക്ഷന്‍ 13 കോടി കടന്നു!

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (18:21 IST)
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്‍റെ വിജയം ഒരു വണ്‍‌ഫിലിം വണ്ടര്‍ ആയിരുന്നു എന്ന് വിമര്‍ശിച്ചവര്‍ അറിയുക, ഒമര്‍ ലുലു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ചങ്ക്സ് മെഗാഹിറ്റ് ആയി മാറിയിരിക്കുന്നു. ചിത്രത്തിന്‍റെ കളക്ഷന്‍ 13 കോടി കടന്നതായി റിപ്പോര്‍ട്ട്.
 
ആദ്യവാരം തന്നെ ചങ്ക്സിന്‍റെ കളക്ഷന്‍ ഏഴരക്കോടി ക്രോസ് ചെയ്തിരുന്നു. ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്ന പ്രമുഖ താരങ്ങളുടെ ആരുടെയും സാന്നിധ്യമില്ലാതെയാണ് ഒമര്‍ ഈ വമ്പന്‍ ഹിറ്റ് ഒരുക്കിയത് എന്നതാണ് ഇതിലെ വിസ്മയം. ഒരു ഫണ്‍ ഫിലിമിന് ലഭിച്ച വലിയ സ്വീകരണം തന്നെയാണിത്.
 
വലിയ താരങ്ങള്‍ ഇല്ലാത്തത് മാത്രമായിരുന്നില്ല ചങ്ക്സ് റിലീസ് ചെയ്യുമ്പോള്‍ നേരിട്ട പ്രതിസന്ധി. സിനിമാലോകം അപ്പാടെ കറുത്ത നിഴലില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. പ്രേക്ഷകര്‍ തിയേറ്ററിലെത്തി സിനിമ കാണാന്‍ മടികാണിക്കുന്ന അവസ്ഥ. ആ സാഹചര്യങ്ങളെയാണ് ഈ യുവതാരചിത്രം വിജയകരമായി മറികടന്നിരിക്കുന്നത്.
 
ഹണി റോസിന്‍റെ നായികാ കഥാപാത്രവും ബാലു വര്‍ഗീസ്, ഗണപതി, ധര്‍മ്മജന്‍ തുടങ്ങിയവരുടെ തകര്‍പ്പന്‍ കോമഡിയുമാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് കാരണം. അശ്ലീല തമാശകള്‍ കുത്തിനിറച്ച സിനിമ എന്ന വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് സിനിമ വലിയ വിജയം സ്വന്തമാക്കിയിരിക്കുന്നത്.
 
സിദ്ദിക്ക്, ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ സാന്നിധ്യവും ചങ്ക്സിന് ഗുണമായി. വൈശാഖ മൂവീസ് നിര്‍മ്മിച്ച ചങ്ക്സിന്‍റെ തിരക്കഥയും ഒമര്‍ ലുലു തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments