ട്വല്‍ത്ത് മാനില്‍ നിന്ന് ഒഴിവായി ഷൈന്‍ ടോം ചാക്കോയുംവീണ നന്ദകുമാറും, പകരം താരങ്ങളെ കണ്ടെത്തി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വെള്ളി, 13 മെയ് 2022 (15:02 IST)
ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.ഷൈന്‍ ടോം ചാക്കോ , വീണ നന്ദകുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ട്വല്‍ത്ത് മാന്‍ പ്രഖ്യാപിച്ചത്. രണ്ട് താരങ്ങള്‍ക്ക് പകരം പുതിയ ആളെ ജിത്തു ജോസഫിന് കണ്ടെത്തേണ്ടി വന്നു.
 
ഷൈന്‍ ടോം ചാക്കോ, വീണ നന്ദകുമാര്‍, ശാന്തി പ്രിയ എന്നിവരെ ആദ്യം പരിഗണിച്ചെങ്കിലും പകരം മറ്റാളുകളെ നിര്‍മ്മാതാക്കള്‍ക്ക് കണ്ടെത്തേണ്ടി വന്നു.2021 ലെ ലോക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നതെന്ന് ഷൈന്‍ പറഞ്ഞിരുന്നു. ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. രണ്ടു സിനിമയിലും ഒരുമിച്ച് അഭിനയിക്കാന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല.
 
മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, അനു മോഹന്‍, അനുശ്രീ, ചന്ദുനാഥ്, അദിതി രവി, ശിവദ, പ്രിയങ്ക നായര്‍ എന്നിവരാണ് അവസാനത്തെ പ്രധാന അഭിനേതാക്കള്‍. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് മുകുന്ദന്‍ തിരക്കഥ വായിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments