Webdunia - Bharat's app for daily news and videos

Install App

'1744 വൈറ്റ് ആള്‍ട്ടോ' ത്രില്ലടിപ്പിക്കുമോ ? റിലീസിന് ഒരുനാള്‍ കൂടി

കെ ആര്‍ അനൂപ്
വ്യാഴം, 17 നവം‌ബര്‍ 2022 (11:11 IST)
'തിങ്കളാഴ്ച നിശ്ചയം' സംവിധായകന്‍ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് '1744 വൈറ്റ് ആള്‍ട്ടോ'. സിനിമയുടെ റിലീസിന് ഒരുനാള്‍ കൂടി.
വ്യത്യസ്ത രീതിയില്‍ കഥ പറയാന്‍ ശ്രമിക്കുന്ന രസകരമായ സിനിമയായിരിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
 
വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. 'വിജയന്‍' എന്ന ആളുടെ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യില്‍ അകപ്പെടും അതേ തുടങ്ങുന്ന ആശയക്കുഴപ്പങ്ങളും ആണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
 
കട്ടുകളും മ്യൂട്ടുകളും ഇല്ലാതെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഷറഫുദ്ദീന്‍ അറിയിച്ചു.
 
 പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണെന്ന് സംവിധായകന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments