Webdunia - Bharat's app for daily news and videos

Install App

30 ദിവസം, 25 കോടി - ദിലീപ് തന്നെ ബോക്സോഫീസ് കിംഗ്!

കിംഗ് ലയര്‍ തകര്‍പ്പന്‍ ഹിറ്റ്!

Webdunia
ബുധന്‍, 11 മെയ് 2016 (18:26 IST)
സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ തിയേറ്ററുകളില്‍ ചലനമുണ്ടാക്കാതെ പോകുന്നത് തുടര്‍ക്കഥയാകുന്ന മലയാളത്തില്‍ അതിന് അപവാദമായി ജനപ്രിയനായകന്‍ ദിലീപ്. തുടര്‍ച്ചയായ വിജയങ്ങളിലൂടെ യഥാര്‍ത്ഥ സൂപ്പര്‍താരം താനാണെന്ന് വീണ്ടും തെളിയിക്കുകയാണ് ദിലീപ്.
 
ദിലീപിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘കിംഗ് ലയര്‍’ 30 ദിവസം കൊണ്ട് 25 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഇപ്പോഴും റിലീസ് കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് കിംഗ് ലയര്‍.
 
രണ്ട് പതിറ്റാണ്ടിന് ശേഷം സിദ്ദിക്ക് - ലാല്‍ കൂട്ടുകെട്ട് വീണ്ടും അവതരിച്ച കിംഗ് ലയര്‍ ദിലീപിന്‍റെ തകര്‍പ്പന്‍ കോമഡിയുടെ പിന്‍‌ബലത്തോടെയാണ് വന്‍ ഹിറ്റായി മാറിയത്. മഡോണ നായികയായ ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ തന്നെ ഒരു സുപ്രധാന വേഷത്തിലും എത്തി.
 
ദിലീപിന്‍റെ കഴിഞ്ഞ സിനിമ ‘2 കണ്‍‌ട്രീസ്’ 50 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ച്ചയായ വമ്പന്‍ ഹിറ്റുകളിലൂടെ താരസിംഹാസനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ദിലീപ്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments