'സൂര്യ 40' ഒരുങ്ങുന്നു,ടൈറ്റിലും ഫസ്റ്റ് ലുക്കും സൂര്യയുടെ ജന്മദിനത്തില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 8 ജൂണ്‍ 2021 (14:56 IST)
'സൂര്യ 40' ഒരുങ്ങുകയാണ്. സംവിധായകന്‍ പാണ്ടിരാജ് സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കി.ചിത്രത്തിന്റെ 35% ഷൂട്ടിംഗ് പൂര്‍ത്തിയായതായും നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ ടൈറ്റില്‍ പുറത്തുവിടുമെന്നും സംവിധായകന്‍ ഉറപ്പുനല്‍കി. 
 
സൂര്യയുടെ ജന്മദിനം ജൂലൈ 23 നാണ്. അന്നേദിവസം ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടാന്‍ സാധ്യതയുണ്ട്.
 
വന്‍ താരനിരയുള്ള മാസ് ആക്ഷന്‍ എന്റര്‍ടെയ്നറാണ് 'സൂര്യ 40'. 'ഗ്യാങ് ലീഡര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments