Webdunia - Bharat's app for daily news and videos

Install App

7 ദിവസം കൊണ്ട് 30 കോടി, മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയും!

Webdunia
ശനി, 6 മെയ് 2017 (17:18 IST)
മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍‌മാരുമാണ്. ഇവരുടെ സിനിമകള്‍ക്കായാണ് പ്രേക്ഷകര്‍ എന്നും ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത് ഈ രണ്ട് താരങ്ങളുടെയും ഹോബിയാണ്.
 
ബാഹുബലി 2ന്‍റെ കളക്ഷനെക്കുറിച്ച് പറയാനാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്. ഏഴുദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 30 കോടിയിലധികമാണ് ബാഹുബലി 2 കളക്ഷന്‍ നേടിയിരിക്കുന്നത്. ഇത് നമ്മുടെ സിനിമാക്കാര്‍ക്ക് ഒരു പാഠമാണ്. ത്രില്ലടിപ്പിക്കുന്ന, പുതുമയുള്ള, നല്ല കഥകള്‍ കൊടുത്താല്‍ ജനങ്ങള്‍ തിയേറ്ററുകളിലെത്തി സിനിമ കാണും എന്ന വലിയ പാഠവും തിരിച്ചറിവും.
 
അതുകൊണ്ടുതന്നെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള താരങ്ങള്‍ ഉള്‍പ്പെടുന്ന ഗംഭീര സിനിമകള്‍ക്ക് ഇതുപോലെയുള്ള വിജയം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. പുലിമുരുകന്‍, ദി ഗ്രേറ്റ്ഫാദര്‍ തുടങ്ങിയ സിനിമകള്‍ ഒരു തുടക്കം മാത്രമാണ്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സൂപ്പര്‍ കഥകളും നല്ല മേക്കിംഗും ഉണ്ടെങ്കില്‍ മലയാള സിനിമയിലും ബാഹുബലി വിജയങ്ങള്‍ സൃഷ്ടിക്കാനാവും.
 
മാത്രമല്ല, സാധാരണ കഥകള്‍ പറയുന്ന സിനിമകളിലേക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ക്ഷണിക്കുന്ന രീതി സംവിധായകരും നിര്‍മ്മാതാക്കളും അവസാനിപ്പിക്കണം. അവര്‍ നമ്മുടെ അസാധാരണ താരങ്ങളാണ്. അവര്‍ക്ക് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ കഥയും കഥാപാത്രങ്ങളും സമ്മാനിക്കാനാണ് സംവിധായകര്‍ ശ്രമം നടത്തേണ്ടത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി

കൊലയാളി ഗ്രീഷ്മയെ ന്യായീകരിച്ചു; എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കെ എൽ എഫിലെ വിവാദപരാമർശം,: കെ ആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

മിഹിർ സ്ഥിരം പ്രശ്നക്കാരൻ, റാഗിങ്ങ് ആരോപണങ്ങൾക്ക് തെളിവില്ല, ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ

കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments