Webdunia - Bharat's app for daily news and videos

Install App

'അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം';ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്ന്, രാധികയെ കുറിച്ച് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 2 ജനുവരി 2023 (17:43 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തും.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. രാധികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
 
'ആയിഷയിലെ ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ച് കാലം അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ ആയിഷയുടെ ഭാഗമായ്. 
 
ക്ലാസ്‌മേറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക് രാധികയെന്ന നടിയെ ഓര്‍ക്കാന്‍. ഖല്‍ബിലെ വെണ്ണിലാവുമായ് കാമുകന്മാരുടെ ഹൃദയം കവര്‍ന്ന റസിയ്ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായ്രിക്കും നിഷ. 
 
പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും നിഷയായ് രാധിക നിങ്ങളുടെ ഹൃദയം നിറയ്ക്കുമെന്ന പ്രതീക്ഷയോടെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ നിങ്ങള്‍ക്ക് മുന്നിലേക്ക്'- ആമിര്‍ പള്ളിക്കല്‍
 കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments