2 മില്യണ്‍ കാഴ്ചക്കാരിലേക്ക് ആറാട്ട് ടീസര്‍

കെ ആര്‍ അനൂപ്
വ്യാഴം, 15 ഏപ്രില്‍ 2021 (09:32 IST)
വിഷുദിനത്തില്‍ പുറത്തുവന്ന 'ആറാട്ട്' ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വണ്‍ മില്യണില്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ടീസറിനായി. കഴിഞ്ഞദിവസം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തിയതോടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും എത്തിയിരുന്നു. ഇപ്പോഴും ആ കുതിപ്പ് തുടരുകയാണ്. വരും മണിക്കൂറുകളില്‍ 2 മില്യണിനും ടീസര്‍ പിന്നിടും.
 
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലാലിന്റെ ആറാട്ട് തന്നെയായിരുന്നു ടീസറില്‍. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ടീസര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്.
മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം വ്യക്തമാക്കുന്നത് കൂടിയാണ് ടീസര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments