Webdunia - Bharat's app for daily news and videos

Install App

Ozler: റിലീസിന് മുൻപെ കൊലതൂക്ക്, നേരിന്റെ പ്രീ സെയിൽ ബിസിനസ് തകർത്ത് ഓസ്ലർ

അഭിറാം മനോഹർ
വ്യാഴം, 11 ജനുവരി 2024 (12:30 IST)
2024ലെ ആദ്യത്തെ വമ്പന്‍ റിലീസായി തിയേറ്ററുകളിലെത്തുന്ന സിനിമയാണ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ എന്ന ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളസിനിമയില്‍ ജയറാമിന്റെ തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസിനെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സിനിമയിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
 
ഇതോടെ റിലീസിന് മുന്‍പായുള്ള പ്രീ സെയില്‍ ബിസിനസില്‍ വമ്പന്‍ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒന്‍പതിനായിരുന്നു ഓസ്ലറിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ഓസ്ലര്‍ നേടിയത്. ഇന്നലെ ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 57.28 ലക്ഷമാണ് പ്രീ ബുക്കിംഗിലൂടെ സിനിമ നേടിയത്. ഇത് ഒരു റിലീസോടെ ഒരു കോടി കവിയുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് മോഹന്‍ലാല്‍ ചിത്രമായ നേരിന്റെ പ്രീ സെയില്‍ ബിസിനസ് ഓസ്ലര്‍ എളുപ്പത്തില്‍ തന്നെ മറികടക്കുമെന്ന് ഉറപ്പാണ്. നേരിന് പ്രീ സെയില്‍ ബിസിനസായി നേടാനായത് ഒരു കോടി രൂപയായിരുന്നു.
 
ജയറാമിനൊപ്പം അനൂപ് മേനോന്‍,അനശ്വര രാജന്‍,അര്‍ജുന്‍ അശോകന്‍,സെന്തില്‍ കൃഷ്ണ,ആര്യ സലീം,ജഗദീഷ്,ദിലീഷ് പോത്തന്‍,സായികുമാര്‍,അര്‍ജുന്‍ നന്ദകുമാര്‍,പൊന്നമ്മ ബാബു തുടങ്ങിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments