പൃഥ്വിരാജിനെയും മഹേഷ് ബാബുവിനെയും വിളിച്ചു; അബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മാറ്റിവെച്ച് ജയറാം, അഞ്ച് ലക്ഷം ആ കുട്ടികള്‍ക്ക് !

ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്നും ഈ കുട്ടികള്‍ക്കുണ്ടായ സമാന സാഹചര്യം തനിക്കും നേരിട്ടുണ്ടെന്നും ജയറാം പറഞ്ഞു

Webdunia
ചൊവ്വ, 2 ജനുവരി 2024 (12:21 IST)
തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. തന്റെ പുതിയ ചിത്രമായ എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായുള്ള പണം മാറ്റിവെച്ചാണ് ആ തുക ഇവര്‍ക്ക് കൈമാറുന്നത്. അഞ്ച് ലക്ഷം രൂപയാണ് ജയറാം വെള്ളിമറ്റത്തെ വീട്ടിലെത്തി കുട്ടികള്‍ക്ക് നല്‍കിയത്. 
 
ജനുവരി 11 നാണ് ഓസ്‌ലര്‍ റിലീസ് ചെയ്യുക. ജനുവരി മൂന്ന് ബുധനാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് വലിയ ആഘോഷമായി നടത്താന്‍ തീരുമാനിച്ചിരുന്നു. പൃഥ്വിരാജ് ആയിരുന്നു ട്രെയ്‌ലര്‍ ലോഞ്ച് നടത്തേണ്ടിയിരുന്നത്. ഓണ്‍ലൈന്‍ ലോഞ്ച് നടത്തേണ്ടിയിരുന്നത് മഹേഷ് ബാബു. ഇവരേയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനേയും വിളിച്ച് ട്രെയ്‌ലര്‍ ലോഞ്ചിന്റെ ആഘോഷം വേണ്ടെന്നു വച്ചാല്‍ ഈ കുട്ടികളെ സാമ്പത്തികമായി സഹായിക്കാമെന്ന് ജയറാം പറയുകയായിരുന്നു. ഈ തുകയാണ് കുട്ടി കര്‍ഷകരായ ജോര്‍ജ് കുട്ടിയ്ക്കും മാത്യുവിനും ജയറാം വീട്ടിലെത്തി കൈമാറിയത്. 
 
ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്നും ഈ കുട്ടികള്‍ക്കുണ്ടായ സമാന സാഹചര്യം തനിക്കും നേരിട്ടുണ്ടെന്നും ജയറാം പറഞ്ഞു. ആ വിഷമം അറിയുന്നതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇവരുടെ പശു ഫാം ഇനിയും വലുതാകട്ടെ എന്നാശംസിച്ചാണ് ജയറാം മടങ്ങിയത്. 
 
കുട്ടി കര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 
 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

അടുത്ത ലേഖനം
Show comments