Webdunia - Bharat's app for daily news and videos

Install App

ഡെറിക് ഏബ്രഹാം മാജിക്, കളക്ഷൻ കുത്തനെ കൂടി; അബ്രഹാമിന്റെ സന്തതികൾ കൂടുതൽ തിയേറ്ററുകളിലേക്ക്

Webdunia
ശനി, 14 ജൂലൈ 2018 (18:20 IST)
അബ്രഹാമിന്റെ സന്തതികൾക്ക് കളക്ഷൻ കുത്തനെ കൂടി. റിലീസ് ദിനത്തിന് സമാനമായ തിരക്കും കളക്ഷനുമാണ് ഇപ്പോൾ സകല കേന്ദ്രങ്ങളിലും. ഈ വാരാന്ത്യത്തിൽ സർവകാല റെക്കോർഡിലേക്ക് കളക്ഷൻ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഡെറിക് ഏബ്രഹാമിന്റെ കുതിപ്പിന് തടസം നിന്നേക്കുമെന്ന് പ്രതീക്ഷിച്ച ചില ചിത്രങ്ങൾ ബോക്സോഫീസ് ദുരന്തമായതോടെ അബ്രഹാമിന്റെ സന്തതികൾ ബോക്സോഫീസിൽ ഏകാധിപത്യം തുടരുകയാണ്.
 
മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന വിവരം, ഈ ചിത്രം ഒട്ടേറേ പുതിയ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നതാണ്. ദിനംപ്രതി വർദ്ധിച്ചുവരുന്ന തിരക്കാണ് വിതരണക്കാരെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതിന് പിന്നിൽ. പല കേന്ദ്രങ്ങളിലും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുള്ള അഡീഷണൽ ഷോകളെല്ലാം ഹൗസ് ഫുൾ ആണ്.
 
അതേസമയം, ഹനീഫ് അദേനിയുടെ സംവിധാനത്തിൽ അടുത്ത വർഷം ആദ്യം ഒരു മമ്മൂട്ടിച്ചിത്രം ഉണ്ടാകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഇപ്പോൾ മിഖായേൽ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദേനി. അതിനുശേഷം ചെയ്യുന്നത് മമ്മൂട്ടിച്ചിത്രം ആയിരിക്കുമത്രേ. മമ്മൂട്ടിച്ചിത്രത്തിനായി ഒരു അസാധാരണ പ്രമേയം അദേനിയുടെ മനസിലുണ്ടെന്നാണ് വിവരം.
 
റിലീസായ അന്നുമുതൽ ബോക്‌സോഫീസിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന അബ്രഹാമിന്റെ സന്തതികൾ ഓണക്കാലം വരെയും ഇതേ സ്ഥിതിയിൽ തുടരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments