Webdunia - Bharat's app for daily news and videos

Install App

'ദൃശ്യം 2' മോഹന്‍ലാലിനെ നായകനാക്കിയുളള അത്യുഗ്രന്‍ സിനിമ:എ പി അബ്ദുള്ളക്കുട്ടി

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (10:31 IST)
റിലീസ് ചെയ്ത ദിവസം മുതല്‍ ദൃശ്യം 2 ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.ക്ലൈമാക്‌സും സിനിമയിലെ ഓരോ രംഗങ്ങളും സിനിമാപ്രേമികളെ അത്രയ്ക്ക് സ്വാധീനിച്ചു.മോഹന്‍ലാലിനെയും ജിത്തു ജോസഫിനെയും പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ബിജെപി നേതാവാണ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 സിനിമ കണ്ടതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് വാക്കുകളാണ് ശ്രദ്ധനേടുന്നത്. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള അത്യുഗ്രന്‍ സിനിമയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
 
എ പി അബ്ദുള്ളക്കുട്ടിയുടെ വാക്കുകളിലേക്ക് 
 
'ജിത്തു ജോസഫ് നിങ്ങളുടെ ദൃശ്യം 2 കണ്ടു. Flight ല്‍ ദില്ലിയാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്.BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു.സിനിമ സംവിധായകന്റെ കലയാണ് ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ.കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും. അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹന്‍ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രന്‍ സിനിമ.വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ്
ജിത്തു.'-എ പി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതി: ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്

അടുത്ത ലേഖനം
Show comments