Actor Bala Marriage: നടന്‍ ബാല വീണ്ടും വിവാഹിതനായി

ബാലയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. ബാലയുടെ മാമന്റെ മകളാണ് വധു കോകില.

രേണുക വേണു
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (09:09 IST)
Actor Bala Marriage

Actor Bala Marriage: നടനും നിര്‍മാതാവുമായ ബാല വീണ്ടും വിവാഹിതനായി. ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം ബാല സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. 
 
ബാലയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. ബാലയുടെ മാമന്റെ മകളാണ് വധു കോകില. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതിരിക്കാന്‍ വീണ്ടും വിവാഹം കഴിക്കുമെന്നാണ് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. 
 
ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യത്തെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2010 ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. 2021 ലാണ് ഡോക്ടര്‍ എലിസബത്ത് ഉദയനെ ബാല ജീവിതപങ്കാളിയാക്കിയത്. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2023 ലാണ് താനും എലിസബത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാല വെളിപ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം പ്രചാരണത്തെ എതിർക്കണം, തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യും; തലപുകച്ച് യുഡിഎഫ്

ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ജീവനക്കാര്‍ ചൊറിച്ചില്‍ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

'സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്'; പുരുഷ കമ്മീഷന്റെ സമയമായോ എന്ന ചോദ്യത്തിന് വനിതാ കമ്മീഷന്റെ മറുപടി

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് അറസ്റ്റ്: സര്‍ക്കാരിനെതിരെ കണ്ഠര് രാജീവര്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി; 24വരെ ഇടത്തരം മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments