Webdunia - Bharat's app for daily news and videos

Install App

'ജീവിതത്തിനു യഥാര്‍ഥ അര്‍ത്ഥം തോന്നിയ നിമിഷം'; നത്തിനെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി, വീഡിയോ വൈറല്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2023 (10:06 IST)
ചുരുങ്ങിയ കാലംകൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ബിനോ. അബിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് അബിന്റെ പിറന്നാള്‍ ആഘോഷം. 
 
കേക്ക് മുറിക്കുമ്പോള്‍ മമ്മൂട്ടി അബിനെ ചേര്‍ത്തുപിടിയ്ക്കുന്നത് വീഡിയോയില്‍ കാണാം. അബിന്റെ കൈ പിടിച്ച് മമ്മൂട്ടി തന്നെയാണ് കേക്ക് മുറിയ്ക്കുന്നതും. 'ജീവിതത്തിന് യഥാര്‍ഥ അര്‍ത്ഥം തോന്നിയ നിമിഷം' എന്ന ക്യാപ്ഷനോടെ അബിന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബസൂക്കയില്‍ അബിനും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. 
 
'ഒതളങ്ങ തുരുത്ത്' എന്ന വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അബിന്‍. രോമാഞ്ചം, സാറാസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abin Bino (@_natthu)

അതേസമയം, 45 ദിവസത്തിനു ശേഷം ബസൂക്കയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. ക്രൈം ഡ്രാമ ഴോണറിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും ഡിനോ ഡെന്നീസ് തന്നെയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments