Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് മമ്മൂട്ടിയേയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി, ഞാൻ സാക്ഷിയാണ്: ഗുരുതര ആരോപണങ്ങളുമായി ദേവൻ

Webdunia
വെള്ളി, 28 മെയ് 2021 (15:07 IST)
ലക്ഷദ്വീപ് വിഷയത്തിൽ പിന്തുണയറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടൻ ദേവൻ. സെലക്‌ടീവായി മാത്രം പൃഥ്വിരാജടക്കമുള്ള താരങ്ങൾ പ്രതികരിക്കുന്നതിന് പിന്നിൽ
ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ഇവർക്ക് പിന്നിൽ അദൃശ്യരായ രാജ്യദ്രോഹികളാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ദേവൻ ആരോപിക്കുന്നു
 
അനർക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മതതീവ്രവാദികൾ തടഞ്ഞപ്പോൾ ഷൂട്ടിംഗ് പെർമിഷൻ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്. പൃഥ്വിരാജ് മരുഭൂമിയിൽ കിടന്നപ്പോൾ അവരെ സംരക്ഷിച്ചതും മോഡി സർക്കാരാണ്. എണ്ണിയാൽ തീരാത്ത ദുരന്തങ്ങൾ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത പൃഥ്വി അടക്കമുള്ളവർ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും ദേവൻ പറഞ്ഞു.
 
അതേസമയം നടി ബലാത്സംഗസംഭവത്തിൽ ആരോപിതനായ നടനെ പുറത്താക്കാൻ, പ്രഥ്വിരാജ്, മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിന് താൻ ദൃക്‌സാക്ഷിയാണെന്നും സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂര് ജയിലിൽ കഴിയുന്ന നടനെ സസ്‌പെൻഡ് ചെയ്യാൻ അമ്മ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ പൃഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയെന്നും ദേവൻ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments