Webdunia - Bharat's app for daily news and videos

Install App

മൈ ഡിയർ കുട്ടിച്ചാത്തൻ ബാലതാരവും തെലുങ്ക് സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (18:34 IST)
Suryakiran
പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണ്‍(48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത അരസി എന്ന സിനിമ റിലീസിന് തയ്യാറെടുക്കവെയായിരുന്നു മരണം.
 
ഇന്ത്യയിലെ തന്നെ ആദ്യ ത്രീ ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. 1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കന്‍ ഒരു പെണ്ണ് എന്ന സിനിമയിലാണ് സൂര്യകിരണ്‍ ആദ്യമായി ബാലതാരമായി അഭിനയിച്ചത്. മൗന ഗീതങ്ങള്‍,പഠിക്കാത്താവന്‍ തുടങ്ങി ബാലതാരമായി 200ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
 
2003ല്‍ സത്യം എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് തിരിഞ്ഞ സൂര്യകിരണ്‍ ധന51,ബ്രഹ്മാസ്ത്രം,രാജു ഭായി,ചാപ്റ്റര്‍ 6 എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2020ലെ ബിഗ്‌ബോസ് തെലുങ്ക് സീസണിലെ മത്സരാര്‍ഥിയായിരുന്നു. നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. എന്നാല്‍ ഈ വിവാഹബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല. വിവാഹത്തിന് ശേഷം പൊതുയിടങ്ങളില്‍ നിന്നും അകന്ന് നിന്നിരുന്ന സൂര്യകിരണ്‍ ബിഗ്‌ബോസിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മലയാളത്തിലടക്കം നിരവധി സിനിമകളില്‍ നായികയായ നടി സുജിത സൂര്യകിരണിന്റെ സഹോദരിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments