Webdunia - Bharat's app for daily news and videos

Install App

ശ്വസിക്കാന്‍ കഴിയുന്നില്ല,നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ കോവിഡ് ബാധിച്ച് ചികിത്സയില്‍

കെ ആര്‍ അനൂപ്
ശനി, 22 മെയ് 2021 (11:37 IST)
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. തന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്ന് നടന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവരം കൈമാറിയത്.സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും ജയചന്ദ്രന്‍ പറഞ്ഞു.
 
 
 ജയചന്ദ്രന്റെ വാക്കുകളിലേക്ക് 
 
'പ്രിയരേ,ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്.കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍.ജീവന്‍ കൈയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
 
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല. നമ്മളാണ് അവനെ ഭീകരനാക്കുന്നത്. നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍.
 
ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ.ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍.
 
പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി.'-ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments