Webdunia - Bharat's app for daily news and videos

Install App

സിൽക്ക് സ്മിത ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്ന സ്ത്രീ,വിവാഹിതയാകണമെന്ന ആഗ്രഹം സാധിപ്പിച്ചത് ഞാനാണ് : മധുപാൽ

അഭിറാം മനോഹർ
തിങ്കള്‍, 25 മാര്‍ച്ച് 2024 (20:37 IST)
Silk smitha madhupal
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത നടിയാണ് സില്‍ക് സ്മിത. 80കളിലെയും 90 കളിലെയും യുവാക്കളുടെ ഹരമായിരുന്നുവെങ്കിലും ദുഖപൂര്‍ണ്ണമായ ജീവിതമാണ് സില്‍ക്ക് നയിച്ചിരുന്നത്. കുടുംബം കുട്ടികള്‍ എന്നിങ്ങനെ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഒതുങ്ങി തീരാനായിരുന്നു സില്‍ക്ക് സ്മിതയുടെ വിധി. ഇപ്പോഴിതാ സില്‍ക്ക് സ്മിതയ്‌ക്കൊപ്പമുള്ള അബുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍.
 
സമകാലീകമലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധുപാല്‍ മനസ്സുതുറന്നത്. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവര്‍. കൊച്ചുകുട്ടിയെപോലെ വിവാഹത്തെ കുറിച്ചും സിനിമയെ പറ്റിയും മക്കളെ പറ്റിയെല്ലാം സ്വപ്നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരാള്‍ വിവാഹം ചെയ്യണമെന്നത്. ശരീരം ഉപയോഗിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ പണം വാങ്ങിക്കുന്ന നടിയായി മാറിയെങ്കിലും അവരില്‍ ഒരമ്മയുണ്ടായിരുന്നു.
 
അവരുടെ പെരുമാറ്റത്തിലൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത് അതാണ്. 100 ശതമാനവും ജെനുവിനായുള്ള സ്ത്രീയായിരുന്നു സില്‍ക്ക്. ഞാന്‍ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് അവരെ ഓര്‍ക്കുന്നത്. വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിലാണ് ഞാന്‍ അവരെ വിവാഹം ചെയ്യുന്നത്. സീന്‍ കഴിഞ്ഞതും അവര്‍ എന്നോട് വന്ന് താങ്ക്‌സ് എല്ലാം പറഞ്ഞു. അവരുടെ മരണത്തെ പറ്റി ചികയുമ്പോള്‍ ഒരുപാട് അപരിചിതമായ കാര്യങ്ങളാകും കേള്‍ക്കേണ്ടി വരുന്നത്.
 
ആ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി എന്റെ കൂടെ അവര്‍ കുറച്ചു നാളുകള്‍ ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞതിന് ശേഷം അവരെ കണ്ടിട്ടില്ല. സിനിമയുടെ റിലീസ് കഴിഞ്ഞ് അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ മരിക്കുന്നത്. മധുപാല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments