നടൻ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

അഭിറാം മനോഹർ
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (12:44 IST)
Siddharth, Aditi rao hydari
നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതിയാണ്‍ വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ചത്. നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍. എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു- വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദിതി കുറിച്ചു.
 
ഏറെക്കാലമായി ലിവിങ് ടുഗെദറിലായിരുന്നു ഇരുവരും. 2021ല്‍ മഹാസമുദ്രം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തില്‍ ജനിച്ച അദിതി റാവു രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടെ കൊച്ചുമകളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

 2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്തായ മേഘ്‌നയെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ വിവാഹജീവിതം അധികനാള്‍ നിലനിന്നില്ല. ഏകദേശം 2 വര്‍ഷക്കാലം വേര്‍പിരിഞ്ഞ് ജീവിച്ചശേഷം 2007ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments