Webdunia - Bharat's app for daily news and videos

Install App

മകൾ ആദ്യമായി സ്‌കൂളിലേക്ക്, സന്തോഷം പങ്കുവെച്ച് നടൻ സിജു വിൽസൺ

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂണ്‍ 2024 (15:23 IST)
രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് നടൻ സിജു വിൽസൺ. രണ്ടാമത്തെ കുഞ്ഞ് അടുത്തയാണ് ജനിച്ചത്. ആദ്യത്തെ മകൾ മെഹറിന് സ്‌കൂളിൽ പോവാനുള്ള പ്രായമായി. അനുജത്തി വീട്ടിലേക്ക് വന്നപ്പോൾ ചേച്ചി കുട്ടിയും അങ്ങനെ തിരക്കിലായി. മെഹർ ആദ്യമായി സ്‌കൂളിൽ പോയത് ഇന്നാണ്. കുഞ്ഞ് ബാഗും വാട്ടർബോട്ടിലും എല്ലാമായി സന്തോഷത്തോടെയാണ് മെഹർ സ്‌കൂളിലെത്തിയത്. ബഹളം ഒന്നും ഉണ്ടാക്കാതെ കൂട്ടുകാർക്കൊപ്പം സമാധാനത്തോടെ അവൾ ഇരുന്നു.
2021 ലാണ് മെഹർ ജനിച്ചത്.വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നുഅന്ന് നടനെ തേടി സന്തോഷ വാർത്ത എത്തിയത്. 
നടനും നിർമ്മാതാവും കൂടിയാണ് സിജു വിൽസൺ. പ്രേമം, ഹാപ്പി വെഡ്ഡിംഗ്,കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നടന്റെ കരിയറിൽ വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്ത കഥാപാത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധ പണിക്കർ.
 
ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് സസ്‌പെൻസ് ത്രില്ലർ ആണ് സിജുവിന്റെ വരാനിരിക്കുന്നത്.
 
നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്റെ മൂക്കിന് പരിക്കേറ്റിരുന്നു. സിനിമയിൽ ആക്ഷൻ രംഗങ്ങൾ സിജു ചെയ്യുന്നുണ്ട്. ചിത്രീകരണ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഓടിയെത്താറുണ്ട് നടൻ.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments