Webdunia - Bharat's app for daily news and videos

Install App

രേവതിയുടെ അധികം ആര്‍ക്കും അറിയാത്ത യഥാര്‍ഥ പേര് ഇതാണ്

Webdunia
വ്യാഴം, 8 ജൂലൈ 2021 (14:29 IST)
നടി രേവതിയുടെ ആദ്യ പേര് എന്താണെന്ന് അറിയാമോ? അധികം ആര്‍ക്കും അറിയാത്ത കാര്യമാണിത്. സിനിമയിലെത്തിയ ശേഷമാണ് താരം രേവതി എന്ന പേര് സ്വീകരിക്കുന്നത്. ആശ കേളുണ്ണി നായര്‍ എന്നാണ് രേവതിയുടെ യഥാര്‍ഥ പേര്. ജനന സമയത്ത് അച്ഛനും അമ്മയും ഇട്ട പേരാണിത്. എന്നാല്‍, സിനിമയിലേക്ക് എത്തിയപ്പോള്‍ രേവതി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

മലയാളികളുടെ പ്രിയതാരമാണ് രേവതി. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച് രേവതി വെളിപ്പെടുത്തുന്നത്. 
 
വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി. 
 
'ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ,' രണ്ട് വര്‍ഷം മുന്‍പ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു. ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും അന്ന് രേവതി പറഞ്ഞിരുന്നു. 
 
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് രേവതിയുടെ വിവാഹം. ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനെയാണ് 1986 ല്‍ രേവതി വിവാഹം കഴിച്ചത്. എന്നാല്‍, പിന്നീട് ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് 2002 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അതും കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് പിറന്നത്. 
 
രേവതി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോള്‍ താരത്തിന് 55 വയസ്സായി. ആശാ എന്നാണ് രേവതിയുടെ യഥാര്‍ഥ പേര്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments