Webdunia - Bharat's app for daily news and videos

Install App

2019 മുതൽ പ്രണയാഭ്യർഥനയുമായി ശല്യം ചെയ്യുന്നു, ഫോൺ, സമൂഹമാധ്യമങ്ങൾ,ബന്ധുക്കൾ,സുഹൃത്തുക്കൾ വഴി സമീപിച്ചു: മഞ്ജു വാര്യർ

Webdunia
വ്യാഴം, 5 മെയ് 2022 (17:38 IST)
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സനൽ കുമാർ ശശിധരൻ എന്തുകൊണ്ട് മഞ്ജുവാര്യരെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു എന്നതിന്റെ ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. മഞ്ജുവിന്റെ ജീവന് ഭീഷണിയുള്ളതായും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജുവാര്യരെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിലും മഞ്ജു പ്രതികരിച്ചിരുന്നില്ല.
 
എന്നാൽ തുടർച്ചയായ പോസ്റ്റുകൾക്കൊടുവിൽ സനൽകുമാർ ശശിധരനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ.എളമക്കര പൊലീസ് സ്റ്റേഷനിൽ ഇന്നലെയാണ് താരം പരാതി നൽകിയത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തിയതായും പരാതിയിൽ പറയുന്നു.
 
പ്രണയാഭ്യർഥന നിരസിച്ചതോടെ പിന്തുടർന്ന് ശല്യം ചെയ്യുന്നതായാണ് മഞ്ജുവിന്റെ പരാതി. ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം.ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളാണ് സനലിനെതിരെയുള്ളത്.ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്ന കു‌റ്റം, ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

അടുത്ത ലേഖനം
Show comments