Webdunia - Bharat's app for daily news and videos

Install App

പ്രണയം തകർന്നു, വിവാഹത്തോട് പേടിയാണ്, നാൽപ്പത്തിമൂന്നാം വയസ്സിലും അവിവാഹിതയായി തുടരുന്നതിനെ പറ്റി നന്ദിനി

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (18:34 IST)
മലയാളത്തില്‍ ഒരുക്കാലത്ത് സജീവമായിരുന്ന നടിയാണ് നന്ദിനി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം നായികയായി തിളങ്ങിയ നടി പക്ഷേ നാല്‍പ്പത്തിമൂന്നാം വയസ്സിലും അവിവാഹിതയായി തുടരുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
പ്രണയം തകര്‍ന്നത് മാത്രമല്ല വിവാഹം കഴിക്കാതിരിക്കാന്‍ കാരണമായതെന്ന് നന്ദിനി പറയുന്നു. അക്കാലത്ത് കല്യാണം കഴിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയുണ്ടായിരുന്നു. എനിക്കും എന്റെ കാമുകനും തമ്മില്‍ 6 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് തന്നെ വിവാഹം ചെയ്യണമായിരുന്നു. അങ്ങനെയാണ് ആ ബന്ധം ബ്രേയ്ക്കപ്പ് ആകുന്നത്. അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു. നന്ദിനി പറയുന്നു.
 
വിവാഹമെന്നത് വലിയ കാര്യമാണ്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എനിക്ക് പേടിയാണ്. ചുരുങ്ങിയത് ഒരു 20 വര്‍ഷത്തേയ്‌ക്കെങ്കിലുമുള്ള ഒരു കരാറാണത്. അതിനിടെ ഉയര്‍ച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാന്‍ ധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാല്‍ വിവാഹവും കുട്ടികളുമൊക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്. നന്ദിനി പറയുന്നു. അതേസമയം തന്റെ മുന്‍ കാമുകന്‍ വിവാഹം ചെയ്‌തെന്നും അയാള്‍ക്ക് ഇപ്പോള്‍ കുട്ടികളും കുടുംബവും ഉണ്ടെന്നും ഇപ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments