'ഞാൻ അഭിനയം നിർത്തുമ്പോൾ അമ്മ അഭിനയം തുടങ്ങണം': മോനിഷയുടെ ആഗ്രഹം പറഞ്ഞ് അമ്മ ശ്രീദേവി ഉണ്ണി

തന്റെ 21-ാമത്തെ വയസിൽ ഒരു കാർ ആക്‌സിഡന്റിലാണ് മോനിഷ ഈ ലോകത്തോട് വിട പറ‍ഞ്ഞത്.

നിഹാരിക കെ.എസ്
വെള്ളി, 27 ജൂണ്‍ 2025 (08:22 IST)
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു മോനിഷ. വളരെ ചെറിയ പ്രായത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും മോനിഷ സ്വന്തമാക്കി. ചെറുപ്രായത്തിൽ തന്നെ അഭിനയരം​ഗത്ത് സജീവമായിരുന്ന നടി ഏവരുടെയും ഇഷ്ടനായിക കൂടിയായിരുന്നു. തന്റെ 21-ാമത്തെ വയസിൽ ഒരു കാർ ആക്‌സിഡന്റിലാണ് മോനിഷ ഈ ലോകത്തോട് വിട പറ‍ഞ്ഞത്. 
 
ഇപ്പോഴിതാ തന്നിലെ അഭിനയമോഹം മോനിഷയിലൂടെ സാക്ഷാത്കരിച്ചതിനെക്കുറിച്ച് കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു അമ്മ ശ്രീദേവി ഉണ്ണി. താൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് മകൾ തന്നോട് പറഞ്ഞിരുന്നതായി ശ്രീദേവി ഉണ്ണി ഓർത്തെടുക്കുന്നു.
 
'കുട്ടിക്കാലത്തേ എനിക്ക് അഭിനേത്രിയാകണമെന്നാണ് മോഹം. മോനിഷ തു‌ട‌ങ്ങിയ ശേഷമാണ് എനിക്ക് സമാധാനമായത്. എന്റെ പ്രതിഫലനം അവളിൽ കണ്ടു. അവളിലൂടെ ഞാൻ തൃപ്തയായി. മോനിഷയ്ക്ക് അതറിയാം. അമ്മയുടെ ആറ്റിറ്റ്യൂഡും പിആർ വർക്കുമാണ് സിനിമയ്ക്ക് ബെസ്റ്റ്. എന്റെയല്ല എന്ന് എപ്പോഴും പറയും. ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്. എപ്പോഴും ഞാനത് ഓർക്കും. അഭിനയിക്കണമെന്ന് എനിക്ക് ശാസനയും കൂടി തന്നതല്ലേ.
 
കുട്ടിക്കാലം മുതൽ ഞാൻ എന്നെ സിനിമയിൽ വിടൂ എന്ന് പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും പിന്നാലെ നടന്നതാണ്. അന്ന് അമ്മ പറഞ്ഞത് നീ വലുതായിട്ട് നിനക്ക് പെൺകുട്ടിയുണ്ടായാൽ അവളെ നീ സിനിമയിൽ വിടുമോയെന്ന് ഞാനൊന്ന് നോക്ക‌ട്ടെ എന്നാണ്. മോൾ അഭിനയിക്കാൻ തു‌ടങ്ങിയപ്പോൾ ഞാൻ ഇത് അമ്മയോ‌ട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞത് അത് അവളുടെ അച്ഛൻ തീർച്ചയാക്കിയിട്ടുണ്ടാകും. എനിക്ക് വിരോധമില്ലെന്നാണ്. ആ ക്രെഡിറ്റ് മുഴുവൻ അച്ഛന് കൊടുത്തു', എന്നും ശ്രീദേവി ഉണ്ണി പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments