Webdunia - Bharat's app for daily news and videos

Install App

'1825 ദിവസങ്ങളായി ഒപ്പം ഉണ്ടായിരുന്നതിന് നന്ദി, ഒരുമിച്ചുള്ള ജീവിതത്തിന് കാത്തിരിക്കുന്നു', വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍

കെ ആര്‍ അനൂപ്
ശനി, 21 ജനുവരി 2023 (13:05 IST)
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ആണ് വരന്‍. ജനുവരി 22ന് വിവാഹനിശ്ചയം നടക്കും.
 
രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീവിദ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'ഏറെ ആവേശത്തോടെ എന്റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് Inspired. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു'-ശ്രീവിദ്യ കുറിച്ചു.
 
വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ.
'ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇനിയും ഇനിയും'-രാഹുല്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments