'ലെസ്ബിയൻ, ഒൻപത്,... അങ്ങനെ പല വിളികളും കേൾക്കാറുണ്ട്'; നടി സൗമ്യ പറയുന്നു

നിഹാരിക കെ.എസ്
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (15:13 IST)
'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. നടിക്ക് നല്ല ആരാധകരുണ്ട് ഇപ്പോൾ.
 
ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്രാൻസ് ജെൻഡർ, ലെസ്ബിയൻ, ഒൻപത്, ഷീമെയിൽ അങ്ങനെ പല പേരുകളും തന്നെ വിളിക്കാറുണ്ടെന്ന് സൗമ്യ പറയുന്നു.
 
''മുടി വെട്ടി ആൺകുട്ടികളെ പോലെ നടക്കുന്നു, ട്രാൻസ് ജെൻഡർ, ലെസ്ബിയൻ, ഒൻപത്, ഷീമെയിൽ...അങ്ങനെ 6 വർഷത്തോളമായിട്ട് ഞാൻ കേൾക്കുന്ന പേരുകൾ ഒരുപാട് ആണ്. പറയുന്നവരെ ഒന്നും ഞാൻ തിരുത്താനും നിക്കുന്നില്ല.
 
കാരണം ഷോർട്ട് ഹെയർ ആയത് കൊണ്ട് തന്നെ ആദ്യം കാണുമ്പോൾ ആൺകുട്ടി ആയിട്ടും പിന്നെ സൂക്ഷിച്ചു നോക്കുമ്പോൾ പെൺകുട്ടി, ആണോ അതോ വേറെ എന്തെങ്കിലും ആണോ ? എന്നൊക്കെ നിങ്ങളിൽ പലർക്കും തോന്നാറുള്ളപോലുള്ള സംശയം എനിക്ക് ഇല്ലാത്തതുകൊണ്ട്, ഞാൻ പെൺകുട്ടിയാടോ എന്നു പറഞ്ഞു എല്ലാവരെയും ബോധിപ്പിക്കണം എന്നു എനിക്ക് ഇതുവരെ തോന്നിയിട്ട് ഇല്ല. 
 
നിങ്ങൾക്കു എന്തായിട്ട് തോന്നുന്നോ അങ്ങനെ തന്നെ ഇരിക്കട്ടെ ഇതൊക്കെ ഒരു രസല്ലേ ആശേ. എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു?എന്നതിന്റെ ആൻസർ എന്റെ ഫേസിന് കൂടുതൽ മാച്ച് ഇങ്ങനെ ഷോർട്ട് ഹെയർ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുൻപേ എനിക്ക് ലോങ് ഹെയർ ഇഷ്ട്ടം ഇല്ലാ എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്പോർട്സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്‌മ ഒരു ട്രെൻഡ് ഉം കൂടി ആരുന്നു എന്നതും ആണ്. 
 
ഫസ്റ്റ ടൈം ടൈം മുടി മുറിച്ച് ഈ രൂപത്തിലേക്ക് ആയപ്പോൾ കിട്ടിയ ഒരു കംഫർട്ടബിൾ, പിന്നീട് അത് ഇല്ലാണ്ട് ആക്കാൻ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ പേരൻറ്സ് അടക്കം ആരും മുടി വളർന്നല്ലോ വെട്ടാൻ ആയി എന്നല്ലാതെ വളർത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്.ഇത്രയും വർഷമായിട്ട് ഒരേ ഹെയർ സ്റ്റൈൽ ആയത് കൊണ്ട് ഇനി മുടി വളർന്നാൽ എങ്ങനെ ഉണ്ടാകും എന്നെ കാണാൻ എന്ന ഒരു ക്യൂരിയോസിറ്റി ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളർന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓർക്കുമ്പോൾ ആ curiosity തന്നെ അങ്ങ് മാറും. അപ്പോ അത്രേയുള്ളു, നന്ദി നമസ്കാരം''. സൗമ്യ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments