പ്രൈവറ്റ് ഡിറ്റക്ടീവായി നരേന്‍,അദൃശ്യം നവംബര്‍ 18ന്

കെ ആര്‍ അനൂപ്
വ്യാഴം, 10 നവം‌ബര്‍ 2022 (17:15 IST)
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അദൃശ്യം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമ നവംബര്‍ 18ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
 
 പ്രൈവറ്റ് ഡിറ്റക്ടീവായി നരേന്‍ ചിത്രത്തിലുണ്ടാകും.നന്ദ എന്നാണ് കഥാപാത്രത്തിന്റെ പേര്.നന്ദയ്ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന സബ് ഇന്‍സ്പെക്ടറായ രാജ്കുമാറാണ് ഷറഫ്.അയ്യപ്പഭക്തനായ സേതു എന്ന ഗ്യാങ്സ്റ്ററിന്റെ വേഷത്തില്‍ ജോജു എത്തുന്നു.
നവാഗതായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മിയ രാജന്‍, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
രഞ്ജിന്‍ രാജ് ഗാനങ്ങള്‍ക്ക് സംഗീതവും ഡോണ്‍ വിന്‍സെന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments