വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്,നിരത്തിലെ രാജാവിനെ സ്വന്തമാക്കിയ സന്തോഷത്തില്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മെയ് 2024 (13:15 IST)
ആഡംബര കാറുകളോട് ഇഷ്ടമില്ലാത്ത ആരുണ്ട് ? തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് എസ്യുവിയുടെ ഡ്രൈവിംഗ് സീറ്റില്‍ കൂടി മാരാര്‍ ഇരിക്കും. പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷം അഖില്‍ തന്നെയാണ് പങ്കുവെച്ചത്.
 
'കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കും...നിരത്തിലെ രാജാവ് ബെന്‍സ് GLS 350 ഇനി മുന്നോടുള്ള വഴികളിലെ പ്രതിസന്ധികള്‍ ഇവന് മുന്നില്‍ നിസാരം...എല്ലാ നേട്ടങ്ങള്‍ക്കും കാരണമായ ഈശ്വരനും എന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരായിരം നന്ദി..',-എന്നാണ് പുതിയ കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഖില്‍ മാരാര്‍ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhil marar (@akhilmarar1)

 കൊച്ചിയിലെ അമാനി മോട്ടോര്‍സില്‍ നിന്നാണ് താരം കാറ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ആണ് വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കാനായി അഖില്‍ എത്തിയത്. 2017 മോഡലിലുള്ള മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എസ് 350ഡിയുടെ ഒബ്സിഡിയന്‍ ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം വാങ്ങിയത്.
 
2016 മുതല്‍ ഈ മോഡലിലുള്ള കാര്‍ വിപണിയില്‍ 2020 ആയതോടെ കാറിന്റെ ഉല്‍പാദനം അവസാനിപ്പിച്ചു.3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റേത്. 255 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments