Webdunia - Bharat's app for daily news and videos

Install App

Vidaamuyarchi teaser: ബ്രേക്ക് ഡൗൺ റീമെയ്ക്കോ?, ഹോളിവുഡ് ടച്ചിൽ അജിത്, സിനിമ പൊങ്കലിന് തിയേറ്ററുകളിൽ

അഭിറാം മനോഹർ
വെള്ളി, 29 നവം‌ബര്‍ 2024 (11:26 IST)
Vidaamuyarchi
തമിഴ് സിനിമാലോകവും അജിത്കുമാര്‍ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഡാമുയര്‍ച്ചി സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. മുന്‍കൂട്ടി അറിയിപ്പുകളൊന്നും തന്നെ നല്‍കാതെ 28ന് രാത്രി 11 മണിക്കാണ് ടീസര്‍ പുറത്ത് വിട്ടത്. വെസ്റ്റേണ്‍ ത്രില്ലര്‍ ആണെന്ന സൂചന നല്‍കുന്ന സിനിമയുടെ ടീസര്‍ ഹോളിവുഡ് ടച്ചിലാണുള്ളത്. 2025 പൊങ്കല്‍ റിലീസായാകും സിനിമ പുറത്തിറങ്ങുക.
 
തടം, കലഗ തലൈവന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചിയുടെ സംവിധായകന്‍. 1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന സിനിമയുമായി വിഡാമുയര്‍ച്ചിയുടെ ടീസറിന് സാമ്യമുണ്ടെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതിനെ പറ്റി അണിയറപ്രവര്‍ത്തകര്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അജിത്തിന് പുറമെ തൃഷ, അര്‍ജുന്‍ സര്‍ജ,രജീന കസാന്‍ഡ്ര എന്നിവരാണ് ടീസറിലുള്ളത്.
 
 ഒരു റോഡ് യാത്രയ്ക്കിടെ ദമ്പതികള്‍ ഒറ്റപ്പെടുന്നതും. കാര്‍ ശരിയാക്കാനായി നായകന്‍ നില്‍ക്കെ നായികയെ അജ്ഞാതര്‍ തട്ടികൊണ്ടുപോകുന്നതും തുടര്‍ന്ന് ഭാര്യയ്ക്കായി നായകന്‍ നടത്തുന്ന പോരാട്ടവുമാണ് ബ്രേക്ക്ഡൗണ്‍ സിനിമയുടെ ഇതിവൃത്തം. ഹോളിവുഡിലെ ഈ ക്ലാസിക് സിനിമ തന്നെയാകും വിഡാമുയര്‍ച്ചിയെന്നാണ് ടീസറിലെ രംഗങ്ങളും പറയുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments