Webdunia - Bharat's app for daily news and videos

Install App

ആറ്റ്‌ലി മുതൽ സുധ കൊങ്ങര വരെ, മഗിഴ് തിരുമേനി ചിത്രത്തിന് ശേഷം കളം പിടിക്കാൻ അജിത്

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (16:06 IST)
തമിഴകത്ത് വിജയ്ക്കൊപ്പം തന്നെ ആരാധകരുള്ള താരമാണെങ്കിലും സമീപകാലത്തായി വിജയ് ചിത്രങ്ങൾക്കൊപ്പം കളക്ഷൻ എത്തിക്കുവാൻ അജിത്തിനായിട്ടില്ല. വിശ്വാസം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബോക്സോഫീസിൽ വിജയങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും വമ്പൻ വിജയങ്ങൾ സ്വന്തമാക്കാൻ അജിത്തിനായിട്ടില്ല.
 
വാരിസിൻ്റെ വിജയത്തിന് ശേഷം കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ലിയോ എന്ന സിനിമയുടെ തിരക്കിലാണ് ദളപതി വിജയ്. ഈ സാഹചര്യത്തിൽ കൂടുതൽ മികച്ച ചിത്രങ്ങളിൽ ഭാഗമായി നഷ്ടപ്പെട്ട പ്രതാപാം വീണ്ടെടൂക്കാനുള്ള ശ്രമത്തിലാണ് അജിത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അജിത് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ അജിത് കുമാർ നായകനാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
 
ദേശീയ അവാർഡ് ജേതാവ് കൂടിയായ സുധ കൊങ്ങര ഒരുക്കുന്ന ചിത്രത്തിൽ അജിത് നായകനായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തമിഴകത്തിൽ നിന്നും വരുന്നുണ്ട്. എട്ട് തോട്ടാക്കൾ, കുരുതി ആട്ടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീ ഗണേഷാണ് ലിസ്റ്റിലുള്ള മറ്റൊരു സംവിധായകൻ. കടുത്ത അജിത് ആരാധകനാണ് ശ്രീ ഗണേഷ് എന്നതും ശ്രീ ഗണേഷ് ചിത്രം സംഭവിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

അടുത്ത ലേഖനം
Show comments