Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5 : നാദിറ കൊണ്ടുപോയ ഏഴേമുക്കാല്‍ ലക്ഷം കുറഞ്ഞില്ല ! അഖില്‍ മാരാര്‍ക്ക് കിട്ടിയത് 50 ലക്ഷത്തിനൊപ്പം മറ്റൊരു സര്‍പ്രൈസ് സമ്മാനവും

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് 50 ലക്ഷം രൂപയും അഖില്‍ മാരാര്‍ക്ക് കിട്ടിയിട്ടുണ്ട്

Webdunia
തിങ്കള്‍, 3 ജൂലൈ 2023 (07:24 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ കിരീടം ചൂടി അഖില്‍ മാരാര്‍. വമ്പിച്ച പ്രേക്ഷക പിന്തുണയോടെയാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ടൈറ്റില്‍ വിന്നറായത്. അഞ്ചാം സീസണിലെ വിജയിക്ക് 50 ലക്ഷം രൂപയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഫിനാലെയ്ക്ക് മുന്‍പ് മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്‌റിന്‍ ഏഴേമുക്കാല്‍ ലക്ഷവുമായി ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരുന്നു. ഈ പണം ടൈറ്റില്‍ വിന്നറുടെ സമ്മാനത്തുകയായ 50 ലക്ഷത്തില്‍ നിന്ന് കുറയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അത് സംഭവിച്ചിട്ടില്ലെന്നാണ് സൂചന. 
 
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് 50 ലക്ഷം രൂപയും അഖില്‍ മാരാര്‍ക്ക് കിട്ടിയിട്ടുണ്ട്. മാത്രമല്ല ഒരു സര്‍പ്രൈസ് സമ്മാനവും അഖില്‍ മാരാര്‍ക്ക് ബിഗ് ബോസ് നല്‍കി. ഷോയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്.യു.വി ആയ ഫ്രോങ്ക്‌സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് കാറിന്റെ താക്കോല്‍ വിജയിക്ക് സമ്മാനിച്ചത്. 
 
21 മത്സരാര്‍ഥികളാണ് സീസണ്‍ ഫൈവില്‍ മാറ്റുരച്ചത്. ജനപ്രീതിയില്‍ തുടക്കം മുതല്‍ തന്നെ അഖില്‍ മാരാര്‍ വളരെ മുന്നിലായിരുന്നു. ബിഗ് ബോസ് മെറ്റീരിയല്‍ എന്നാണ് അഖിലിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. റെനീഷ റെഹ്മാന്‍ ആണ് ഫസ്റ്റ് റണ്ണറപ്പ് ആയത്. ജുനൈസ് വി.പി. മൂന്നാം സ്ഥാനത്തും ശോഭാ വിശ്വനാഥ് നാലാം സ്ഥാനത്തും എത്തി. നടന്‍ ഷിജുവാണ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments