Webdunia - Bharat's app for daily news and videos

Install App

ആലിയ ഭട്ടിനെ അത്ഭുതപ്പെടുത്തിയ സൗത്ത് ഇന്ത്യൻ നടി!

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (09:03 IST)
'സാം…​പ്രി​യ സാ​മ​ന്താ…​ശ​രി​ക്കും നി​ങ്ങ​ളാ​ണ് ഹീ​റോ, ഓ​ൺ​സ്ക്രീ​നി​ലും ഓ​ഫ് സ്ക്രീ​നി​ലും. ക​ഴി​വി​ലും പ്ര​തി​ഭ​യി​ലും ശ​ക്തി​യി​ലും പ്ര​തി​രോ​ധ​ത്തി​ലും എ​നി​ക്കു നി​ങ്ങ​ളോ​ട് ആ​രാ​ധ​ന​യു​ണ്ട്. പു​രു​ഷാ​ധി​പ​ത്യ​ലോ​ക​ത്ത് ഒ​രു സ്ത്രീ​യാ​യി ഇ​രി​ക്കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. പ​ക്ഷേ നി​ങ്ങ​ൾ ആ ​ലിം​ഗ​ഭേ​ദ​ത്തെ മ​റി​ക​ട​ന്നു. നി​ങ്ങ​ളു​ടെ ഇ​രു​കാ​ലു​ക​ളി​ലും നി​ന്നു​കൊ​ണ്ട്, ക​ഴി​വും ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വും ​കൊ​ണ്ടു നി​ങ്ങ​ൾ അ​ത്ര​യും ഉ​യ​ര​ത്തി​ലെ​ത്തി​യെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു മാ​തൃ​ക​യാ​ണ്', ബോളിവുഡ് നടി ആലിയ ഭട്ട് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വരികളാണിത്.
 
പ്രീ ​റി​ലീ​സിം​ഗ് ഇ​വ​ൻറി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് സാ​മ​ന്ത​യ്ക്ക് മെ​സേ​ജ് അ​യ​ച്ച​പ്പോ​ൾ പെ​ട്ടെ​ന്നു​ത​ന്നെ അ​നു​കൂ​ല​മാ​യ മ​റു​പ​ടി ത​ന്ന സാ​മ​ന്ത​യു​ടെ പി​ന്തു​ണാ മ​നോ​ഭാ​വത്തെയാണ് നടി പുകഴ്ത്തുന്നത്. ഇ​ന്ന് ത​ൻറെ സി​നി​മ​യെ പി​ന്തു​ണ​യ്ക്കാ​ൻ ഒ​രു ഇ​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ഇ​വി​ടെ​യു​ണ്ട് എ​ന്ന​തി​ൽ താൻ എന്നും നന്ദിയുള്ളവളായിരിക്കും എന്നാണ് ആലിയ പറയുന്നത്.
 
ആലിയയും സമാന്തയും ഇപ്പോൾ സുഹൃത്തുക്കളാണ്. ആലിയയുടെ ജിഗ്ര എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ആയി. ഇതിനെ പുകഴ്ത്തി സമാന്തയും രംഗത്തെത്തി. ആലിയ എടുക്കുന്ന ധീരമായ തിരഞ്ഞെടുപ്പുകൾ എന്നും തനിക്ക് പ്രചോദനമാണെന്നും സ്റ്റാൻഡേർഡുകളെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്നും സമാന്തയും അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

ക്രിസ്തമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: എല്ലാ സർക്കാർ ഓഫീസുകളിലും ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments