Webdunia - Bharat's app for daily news and videos

Install App

മാനസിക പീഡനം, പണം തട്ടിയെടുക്ക്കാൻ ശ്രമിച്ചു, അമല പോളിൻ്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (18:13 IST)
പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന അമല പോളിൻ്റെ പരാതിയിൽ മുൻ കാമുകനും ഗായകനുമായി ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചതായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടികാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പോലീസിനാണ് അമല പരാതി നൽകിയത്.
 
2020 നവംബറിൽ ഭവ്നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.
 
2018ൽ അമലയും ഭവ്നിന്ദറും ചേർന്ന് പ്രൊഡക്ഷൻ കമ്പനി തുടങ്ങുകയും ഇരുവരും ചേർന്ന് ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാർ ചാവടിയിലേക്ക് താമസം മാറിയെന്നും പോലീസ് പറയുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം ഇവർ വേർപിരിയുകയും ചെയ്തു. ഈ നിർമാണകമ്പനിയുടെ ബാനറിലാണ് കഡാവർ എന്ന ചിത്രം നിർമിച്ചിരുന്നത്.
 
നടി നൽകിയ പരാതിയെ തുടർന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻകാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ഇടപെട്ട് കേന്ദ്രം; സംസ്ഥാന ബിജെപി നേതാക്കളോട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

അടുത്ത ലേഖനം
Show comments