Webdunia - Bharat's app for daily news and videos

Install App

പഞ്ചായത്ത് 3 മുതൽ മിർസാപൂർ 3 വരെ, 2024ൽ ആമസോൺ പ്രൈമിൽ വമ്പൻ ചിത്രങ്ങൾ, ഏതെല്ലാമെന്ന് അറിയാം

അഭിറാം മനോഹർ
ബുധന്‍, 20 മാര്‍ച്ച് 2024 (15:01 IST)
Amazone Prime 2024,Prime series,Prime Movies
2024ല്‍ ഇന്ത്യയില്‍ സ്ട്രീം ചെയ്യുന്ന പുതിയ സീരീസുകളും സിനിമകളും പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം. മിര്‍സാപൂര്‍ 3,പഞ്ചായത്ത് 3, ഗുല്‍ക്കണ്ട ടെയില്‍സ് എന്നിവയടക്കം ശ്രദ്ധേയമായ സീരീസുകളാണ് ആമസോണ്‍ ഈ വര്‍ഷം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. വിജയ് വര്‍മ്മ നായകനാകുന്ന മത്ക കിംഗ് എന്ന സീരീസ് 1960കളിലെ മുംബൈയില്‍ നടക്കുന്ന ഒരു ചൂതാട്ട ഗെയിമുമായി ബന്ധപ്പെട്ട ആക്ഷന്‍ സീരീസാണ്. ഇത്തരത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റ് ഷോകളെ പറ്റി നോക്കാം.
 
ആമസോണിന്റെ ജനപ്രിയ സീരീസായ മിര്‍സാപൂരിന്റെ മൂന്നാം സീസണാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മിര്‍സാപൂരിന് പുതിയ സീസണ്‍ സംഭവിക്കുന്നത്. ജിതേന്ദ്ര കുമാര്‍,നീന ഗുപ്ത,രഘുബീര്‍ യാദവ് എന്നിവര്‍ അഭിനയിക്കുന്ന പഞ്ചായത്തിന്റെ മൂന്നാം സീസണും ഈ വര്‍ഷമുണ്ടാകും. ഭൂമി പഡ്‌നേക്കര്‍ നായികയായെത്തുന്ന ക്രൈം ത്രില്ലറായ ദല്‍ദല്‍. സിറ്റാഡന്‍ എന്ന ക്രൈം  ഇന്റര്‍ നാഷണല്‍ സ്‌പൈ ത്രില്ലറിന്റെ ഇന്ത്യന്‍ പതിപ്പായ ഹണി ബണ്ണിയും ഈ വര്‍ഷം ഇറങ്ങും. ഫാമിലി മാന്‍ സീരീസ് സംവിധാനം ചെയ്ത രാജ് ആന്‍ഡ് ഡികെയാണ് സീരീസിന് പിന്നില്‍. വരുണ്‍ ധവാനും സാമന്തയുമാണ് സീരീസില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
 
അനന്യ പാണ്ഡെ നായികയാകുന്ന കോള്‍ മീ ബേ, കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന തമന്ന പ്രധാന വേഷങ്ങളിലെത്തുന്ന ഡയറിങ് പാര്‍ട്ണര്‍. ഉര്‍ഫി ജാവേദിന്റെ റിയാലിറ്റി ഷോ ഫോളോ കര്‍ യാര്‍, ശാലിനി പാണ്ഡെ നായികയാകുന്ന ബാന്റ് വാല. പങ്കജ് ത്രിപാഠി കുനാല്‍ കേമു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തുംബാഡ് സംവിധായകന്റെ ഗോല്‍കൊണ്ട ടെയില്‍സ് എന്നിവയാണ് ഈ വര്‍ഷം ആമസോണ്‍ ഇറക്കുന്ന പ്രധാന പ്രൊജക്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി

മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഒന്‍പത് മണിക്ക് വരിയില്‍ ഉണ്ടെങ്കില്‍ കുപ്പി കിട്ടിയിരിക്കും

അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments