Webdunia - Bharat's app for daily news and videos

Install App

ആമസോൺ പ്രൈമിൽ ഇനി റിലീസുകളുടെ പെരുമഴക്കാലം !

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (20:04 IST)
സിനിമ റിലീസുകളുടെ ദിവസങ്ങളാണ് ഇനി വരാനുള്ളത്. തീയേറ്ററുകൾ തുറക്കാനിരിക്കെ ആമസോൺ പ്രൈമിൽ ഇനി റിലീസുകളുടെ പെരുമഴക്കാലം. അടുത്ത മാസങ്ങളിൽ സ്ട്രീമിംഗ് ചെയ്യുന്ന സിനിമകളുടെ പട്ടിക പുറത്തുവന്നു. 
 
ഹലാൽ ലവ് സ്റ്റോറി (മലയാളം)
 
‘സുഡാനി ഫ്രം നൈജീരിയ’ ഫെയിം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പാർവതി, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 15ന് സിനിമ റിലീസ് ആകും.
 
സൂരരൈ പോട്ര് (തമിഴ്)
 
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. അപർണ ബാലമുരളിയും ചിത്രത്തിലുണ്ട്. ഒക്ടോബർ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 
മാര (തമിഴ്)
 
ഹിറ്റ് മലയാള ചിത്രമായ ‘ചാർലി’ യുടെ തമിഴ് റീമേക്ക്  റിലീസിന് ഒരുങ്ങുന്നു.  മാധവൻ നായകനായെത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥും ശിവദയും നായികമാരായി  എത്തുന്നു. ഡിസംബർ 17 ന് സിനിമ പുറത്തിറങ്ങും.
 
ചലാങ് (ഹിന്ദി)
 
ദേശീയ അവാർഡ് ജേതാവ് ഹൻസൽ മേത്ത സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവു, നുസ്രത്ത് ബറൂച്ച എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവംബർ 13ന് ചിത്രം റിലീസ് ചെയ്യും.
 
മന്നെ നമ്പർ 13 (കന്നഡ)
 
വിവി കതിരേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 19 ന് റിലീസ് ചെയ്യും.
 
മിഡിൽ ക്ലാസ് മെലഡീസ് (തെലുങ്ക്)
 
വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയും വർഷ ബൊല്ലമ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബർ 20ന്  പുറത്തിറങ്ങും.
 
ദുർഗാവതി (ഹിന്ദി)
 
ജി അശോക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഭൂമി പെദ്‌നേക്കർ നായകനാകുന്നു. ഡിസംബർ 11ന് ചിത്രം റിലീസ് ചെയ്യും.
 
കൂലി നമ്പർ 1 (ഹിന്ദി)
 
വരുൺ ധവാനും സാറാ അലി ഖാനും ഒന്നിക്കുന്ന എന്റർടെയ്‌നർ ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങും.
 
ഭീമ സേന നളമഹാരാജ (കന്നഡ)
 
അരവിന്ദ് അയ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരോഹി നാരായണൻ, പ്രിയങ്ക തിമ്മേഷ്, അച്യുത് കുമാർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.  ഒക്ടോബർ 29 ന് റിലീസ് ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീയെ കന്യകാാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

അടുത്ത ലേഖനം
Show comments