അലറികരഞ്ഞ ദിവസങ്ങളുണ്ട്, വളർത്തുദോഷമെന്ന് പഴി കേട്ടു, എലിസബത്തുമായി കോണ്ടാക്റ്റ് ഉണ്ട്: അമൃത

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2024 (15:49 IST)
വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റി വിവരിച്ച് ഗായിക അമൃത സുരേഷ്. താൻ കാരണം കുടുംബം മുഴുവൻ പഴികേട്ടുവെന്നും വളർത്തുദോഷമെന്ന് പലരും പറഞ്ഞെന്നും അത് വേദനപ്പെടുത്തിയെന്നും അമൃത പറയുന്നു. വിവാഹത്തെ തുടർന്നുണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല, കുറെയെല്ലാം കരഞ്ഞുതീർത്തെന്നും അമൃത പറഞ്ഞു.
 
 അമൃതം ഗമയ എന്ന യൂട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ലോഗിൽ സംസാരിക്കുകയായിരുന്നു അമൃത. എൻ്റെ ജീവിതത്തിലെ സംഭവങ്ങൾ കാരണം ഏറ്റവും പഴിക്കേട്ടത് അച്ഛനും അമ്മയ്ക്കുമാണ്. അതിന് ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കുറ്റപ്പെടുത്തി കാര്യമില്ല. ഇപ്പോൾ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമൃത സുരേഷ്.
 
ഇപ്പോൾ എല്ലാവരും ഞങ്ങൾക്കൊപ്പമുണ്ടെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ അത് കാണാൻ അച്ഛൻ ഇല്ലാതെ പോയി എന്ന വിഷമമുണ്ട്. വിവാഹത്തെ തുടർന്നുണ്ടായ ട്രോമ മറികടന്നോ എന്ന് ഇപ്പോഴും അറിയില്ല.മകൾ ഉള്ളതുകൊണ്ട് ട്രോമറ്റൈസ്ഡ് ആയി ഇരിക്കാൻ ഓപ്ഷനില്ല. അവൾ ഇല്ലാതിരുന്നെങ്കിൽ ഞാൻ തളർന്ന് ഒരു മൂലയിൽ ഇരുന്നേനെ. ആദ്യ പങ്കാളിയായ നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് ഉദയനുമായി ഇപ്പോൾ കോണ്ടാക്ട് ഉണ്ടെന്നും അത് ബാല കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്ന സമയത്തുണ്ടായ ബന്ധമാണെന്നും എലിസബത്ത് എങ്ങനെയെല്ലാമോ ജീവിതത്തിൽ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണെന്നും അമൃത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments