തീപാറും! ഇന്ത്യ മുഴുവന്‍ ഓളമുണ്ടാക്കാന്‍ ഖുറേഷി എബ്രഹാം, എത്തുന്നത് 5 ഭാഷകളില്‍, റിലീസ് 2024 ല്‍ തന്നെ

കെ ആര്‍ അനൂപ്
ചൊവ്വ, 21 മെയ് 2024 (11:30 IST)
കാത്തിരിപ്പ് അവസാനിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നു.മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൃഥ്വിരാജും സിനിമയിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മാസ് ഗെറ്റപ്പില്‍ നടന്നു നീങ്ങുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.ഖുറേഷി എബ്രഹാമിന് ചുറ്റിലും തോക്ക് ധാരികളായ സെക്യൂരിറ്റി ഗാര്‍ഡ്‌സും പോസ്റ്ററില്‍ കാണാനാകുന്നു.
 
 എമ്പുരാന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ വീഡിയോകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2024 അവസാനത്തോടെ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.
 മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആണ് എമ്പുരാന്‍.ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും സിനിമയിലുണ്ട്.ലൂസിഫറില്‍ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു .രണ്ടാം ഭാഗത്തിലും നടന്‍ അഭിനയിക്കാനാണ് സാധ്യത.
മുരളി ഗോപിയാണ് എമ്പുരാന്റെ തിരക്കഥ ഒരുക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments