ആത്മഹത്യയ്ക്ക് തൊട്ട് മുൻപ് മലൈക അറോറയുടെ പിതാവ് 2 പെൺമക്കളെയും ബന്ധപ്പെട്ടു, കൂടുതൽ വിവരങ്ങൾ പുറത്ത്

അഭിറാം മനോഹർ
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (12:47 IST)
നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനില്‍ അറോറയുടെ ആത്മഹത്യ ബോളിവുഡിനെ ഞെട്ടിക്കുന്നതായിരുന്നു. ഇന്നലെയാണ് അനില്‍ അറോറയുടേത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് അനില്‍ അറോറ മക്കളായ മലൈയ്ക്കയേയും അമൃതയേയും ബന്ധപ്പെട്ടിരുന്നതായാണ് അറിയുന്നത്.
 
ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം അറോറ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് ഇത് അറിയിച്ചത്. എനിക്ക് അസുഖവും ക്ഷീണവുമാണെന്ന് അനില്‍ മലൈകയോടും അമൃതയോടും ഫോണില്‍ വിളിച്ചു പറഞ്ഞു എന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് അനില്‍ 2 പെണ്‍മക്കളെയും ബന്ധപ്പെട്ടെന്നും പുനെയില്‍ ഒരു പരിപാടിക്ക് പോവുകയായിരുന്ന മലൈക കോള്‍ എടുത്തുവെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 അതേസമയം അനിലിന്റെ മരണസമയത്ത് വീട്ടിലുണ്ടായിരുന്ന മലൈകയുടെ മാതാവ് ജോയ്‌സ് പോളികാര്‍പ്പ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വേര്‍പിരിഞ്ഞിരുന്നുവെങ്കിലും അനിലിന് അസുഖം ബാധിച്ചതോടെ കുറച്ച് വര്‍ഷമായി ഇരുവരും മുംബൈയിലെ ഫ്‌ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എല്ലാ ദിവസവും രാവിലെ ബാല്‍ക്കണിയിലിരുന്ന് പത്രം വായിക്കുന്ന ശീലം അനിലുനുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം രാവിലെ സ്വീകരണമുറിയില്‍ ഭര്‍ത്താവിന്റെ ചെരുപ്പുകള്‍ കണ്ടെങ്കിലും ബാല്‍ക്കണിയില്‍ പതിവ് സ്ഥലത്ത് അനില്‍ ഉണ്ടായിരുന്നില്ല. ആശങ്കപ്പെട്ട് താഴേ നോക്കിയപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. കെട്ടിടത്തിലെ വാച്ച്മാന്‍ അപ്പോള്‍ നിലവിളിക്കുന്നത് കേട്ടെന്നും ഇവര്‍ മൊഴി നല്‍കിയെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments