Webdunia - Bharat's app for daily news and videos

Install App

കാവ്യ മാരനുമായി പ്രണയത്തിലോ? ഉടൻ വിവാഹമുണ്ടോ?: ഒടുവിൽ പ്രതികരിച്ച് അനിരുദ്ധ്

മുൻപ് നടി ആൻഡ്രിയയുമായി ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചെങ്കിലും അനിരുദ്ധ് ഇതുവരെ വിവാഹിതനായിട്ടില്ല

നിഹാരിക കെ.എസ്
തിങ്കള്‍, 16 ജൂണ്‍ 2025 (08:40 IST)
സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ്. താരം ബാച്ച്ലർ ആണ്. മുൻപ് നടി ആൻഡ്രിയയുമായി ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചെങ്കിലും അനിരുദ്ധ് ഇതുവരെ വിവാഹിതനായിട്ടില്ല. ഇതിനിടെയാണ് സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനുമായി അനിരുദ്ധ് പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നും വാർത്തകൾ പ്രചരിച്ചത്. 
 
ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ് ഇപ്പോള്‍. ”വിവാഹമോ? ശാന്തരാകൂ സുഹൃത്തുക്കളെ. ദയവായി ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ” എന്നാണ് അനിരുദ്ധ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ അനിരുദ്ധിന്റെ വിവാഹവാര്‍ത്തകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് വീണിരിക്കുകയാണ്. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്. 
 
സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിധ്യമാണ് കാവ്യ മാരന്‍. ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments