Webdunia - Bharat's app for daily news and videos

Install App

ഒരു മാസത്തിനുള്ളില്‍ ആറു കിലോ ശരീര ഭാരം കുറച്ച് അനു സിതാര, ഈ മാറ്റത്തിന് പിന്നില്‍ ഉണ്ണി മുകുന്ദന്‍!

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (11:16 IST)
ശരീര ഭാരം കുറച്ച് അനു സിതാര. ഒരു മാസത്തിനുള്ളില്‍ തന്നെ ആറു കിലോ വെയിറ്റ് കുറച്ചു എന്ന് നടി പറഞ്ഞു. അതിനായി തന്നെ സഹായിച്ചത് ഉണ്ണിമുകുന്ദന്‍ ആണെന്നും നടി വെളിപ്പെടുത്തി. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു കുറിപ്പും ശരീര ഭാരം കുറച്ച ചിത്രങ്ങളും അനു പങ്കുവെച്ചു. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അനുവും ഉണ്ണിയും. അടുത്തിടെ വയനാട് എത്തിയപ്പോള്‍ നടിയുടെ വീട്ടിലേക്ക് ഉണ്ണി മുകുന്ദന്‍ പോയിരുന്നു.
 
അനു സിതാരയുടെ വാക്കുകളിലേക്ക് 
 
'ശരീരഭാരം കുറയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ വെയിറ്റ് 0 കുറയ്ക്കുവാന്‍ ഒരു പരിശീലകനെ അന്വേഷിച്ച് ഉണിയേട്ടനോട് (ഉണ്ണി മുകുന്ദന്‍) റഫറന്‍സ് ചോദിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു നല്ല ഡയറ്റ് പ്ലാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ ആറ് കിലോ ഭാരം കുറയ്ക്കാനായി, ഇത് തുടരുന്നു. ഒരിക്കല്‍ കൂടി താങ്ക്യൂ ഉണ്ണിയേട്ടാ.
എങ്ങനെ ഡയറ്റ് ചെയ്യാമെന്നതിന്റെ ശരിയായ ക്രമം നിങ്ങള്‍ എന്നെ പഠിപ്പിച്ചു'- അനു സിതാര കുറിച്ചു.
 
അനു സിതാര-വിനയ് ഫോര്‍ട്ട് ചിത്രം 'വാതില്‍' ഒരുങ്ങുകയാണ്. 'ഉത്തരാസ്വയംവരം' എന്ന സിനിമ ഒരുക്കിയ രമാകാന്ത് സര്‍ജ്ജുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments