Webdunia - Bharat's app for daily news and videos

Install App

ഇന്ദ്രജിത്തും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു, ‘അനുരാധ ക്രൈം നമ്പർ 59/2019’ !

കെ ആർ അനൂപ്
വെള്ളി, 4 ഡിസം‌ബര്‍ 2020 (14:26 IST)
ഇന്ദ്രജിത്ത് സുകുമാരനും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു. ‘അനുരാധ ക്രൈം നമ്പർ 59/2019’ എന്ന പുതിയ ചിത്രത്തിൽ ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും ഇത്.
 
വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, അജയ് വാസുദേവ്, മനോഹരി ജോയ്, ശ്രീജിത്ത് രവി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
ഷാൻ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറുകളിൽ ആഞ്ചലീന ആന്റണി, ഷെരീഫ് എം പി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
 
സംവിധായകൻ ഷാനും ജോസ് തോമസ് പോളക്കലും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അജയ് ഡേവിഡാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടോണി ജോസഫാണ് സംഗീതം. ശ്യാം ശശിധരൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

Iran vs Israel: ഇറാനില്‍ ആക്രമണം നടത്തിയത് 200 യുദ്ധവിമാനങ്ങളെന്ന് ഇസ്രയേല്‍

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

അടുത്ത ലേഖനം
Show comments