Webdunia - Bharat's app for daily news and videos

Install App

നിഗൂഢതകൾ ഒളിപ്പിച്ച് ഇന്ദ്രജിത്ത് - അനുസിത്താര ടീമിൻറെ 'അനുരാധ ക്രൈം നമ്പർ 59/2019'

കെ ആർ അനൂപ്
വെള്ളി, 18 ഡിസം‌ബര്‍ 2020 (20:23 IST)
ഇന്ദ്രജിത്തും അനുസിത്താരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അനുരാധ ക്രൈം നമ്പർ 59/2019. സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി. ആദ്യാവസാനം സസ്പെൻസ് നിലനിർത്തുന്ന ഒരു ചിത്രമായിരിക്കുമിത്. രാത്രി കാട്ടുപാതയിലൂടെ വരുന്ന ജീപ്പും അതിൻറെ വെളിച്ചത്തിൽ റോഡിനരികിൽ കിടക്കുന്ന ഒരു പെൺകുട്ടിയുടെ കാലുകളുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ പോസ്റ്റർ  ശ്രദ്ധയാകർഷിക്കുകയാണ്.
 
ഈ ക്രൈം ത്രില്ലർ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
ഷാൻ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് എന്നിവയുടെ ബാനറുകളിൽ ആഞ്ചലീന ആന്റണി, ഷെരീഫ് എംപി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments