Webdunia - Bharat's app for daily news and videos

Install App

അതിസുന്ദരിയായ നിള, കത്തനാരിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച് അനുഷ്ക ഷെട്ടി, ക്യാരക്ടർ പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ
വെള്ളി, 8 നവം‌ബര്‍ 2024 (12:44 IST)
Anushka shetty
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ അനുഷ്‌ക ഷെട്ടി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയായ കത്തനാരിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അനുഷ്‌കയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മോഷന്‍ പോസ്റ്റര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
 
 സിനിമയില്‍ നിള എന്ന കഥാപാത്രമായാണ് അനുഷ്‌ക എത്തുന്നത്. പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് മാജിക്കലായ ഒരു ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ ദ വൈല്‍ഡ് സോര്‍സറര്‍ എന്ന സിനിമയിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീരമായ ചുവടുവെയ്പ്പ് നടത്തുകയാണ് അനുഷ്‌ക എന്ന കുറിപ്പോടെയാണ് വീഡിയോ.
 
 ഹോം സിനിമയുടെ സംവിധായകനായ റോജിന്‍ തോമസ് ഒരുക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ജയസൂര്യയാണ് കടമറ്റത്ത് കത്തനാരായി എത്തുന്നത്. 2 ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയില്‍ പ്രഭുദേവയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments